വടക്കാഞ്ചേരി: മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രവർത്തകനുമായ ടി.എം. മാത്യുവിന്റെ നിര്യാണത്തോട് അനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മുതൽ വടക്കാഞ്ചേരിയിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ അറിയിച്ചു.