തൃശൂർ : കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10 ആയി കുറഞ്ഞു. ഇന്ന് രണ്ടു പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 14 പേരെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ നിന്ന് ഏഴ് പേരെയും ജില്ലാ ആശുപത്രിയിൽ നിന്ന് 7 പേരെയുമാണ് ഡിസ്ചാർജ് ചെയ്തത്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 253 ആണ്. ഇന്ന് ഒരു സാംപിളാണ് പരിശോധനയ്ക്കയച്ചത്. 76 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചതിൽ 70 സാംപിളുകളുടെയും ഫലം ലഭിച്ചു. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടേത് ഒഴികെ മറ്റെല്ലാ ഫലവും നെഗറ്റീവാണ്. മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗം ബാധിച്ച വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണ്.