മുല്ലശ്ശേരി: ജനപ്രതിനിധികളും പെയിൻ പാലിയേറ്റീവ് പ്രവർത്തകരും കലാപ്രവർത്തകരും ആടിയും പാടിയും തമാശകൾ പറഞ്ഞും സ്‌നേഹ സാന്ത്വനം പങ്കുവച്ചപ്പോൾ നിത്യരോഗികൾക്ക് ആശ്വാസ കിരണം. മുല്ലശ്ശേരി പഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സ്‌നേഹസ്പർശം രോഗീ ബന്ധു സമാഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നിയും സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.ടി. സുജയും ഗാനങ്ങൾ ആലപിച്ച് ആഹ്‌ളാദം പങ്കുവച്ചപ്പോൾ പാലിയേറ്റീവ് പ്രവർത്തകരും സ്റ്റാഫും വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.
രോഗീ ബന്ധു സാന്ത്വന സംഗമം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി സ്‌നേഹദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷയായി. ബാലതാരം മാസ്റ്റർ ദർശിത് മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ജെന്നി ജോസഫ്, വി.കെ. രവീന്ദ്രൻ, മേരി പ്രിൻസ്, ഇന്ദുലേഖ ബാജി, സീമ ഉണ്ണിക്കൃഷ്ണൻ, മിനി മോഹൻദാസ്, എ.കെ. ഹുസൈൻ, ക്ലമന്റ് ഫ്രാൻസിസ്, സബിത ചന്ദ്രൻ, സൂപ്രണ്ട് ഡോ. കെ.ടി. സുജ, ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസൽ, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാർ, പാലിയേറ്റീവ് കോ- ഓർഡിനേറ്റർ മായാദാസ്, മെഡിക്കൽ ഓഫീസർ ഡോ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മികച്ച സേവനത്തിന് സി.എച്ച്.സി സൂപ്രണ്ട് ഡോ. കെ.ടി. സുജയെ പൊന്നാട ചാർത്തി മെമന്റോ നൽകി ആദരിച്ചു. 135 രോഗി കുടുംബത്തിന് അരിയും പലവ്യഞ്ജന കിറ്റും തീരെ അവശരായ 30 കുടുംബങ്ങൾക്ക് ബെഡ് ഷീറ്റും പുതപ്പും ഫ്‌ളാസ്‌കും ഉൾപ്പെടെ വിതരണം ചെയ്തു. പൂർണ സമയം പരിപാടികളിൽ പങ്കെടുത്ത 3 കുടുംബങ്ങൾക്ക് നറുക്കെടുപ്പിലൂടെ സ്വർണ്ണ കോയിൻ സമ്മാനിച്ചു. വിഭവ സമൃദ്ധമായ സദ്യയും നൽകിയാണ് യാത്രയാക്കിയത്.
പടം : മുല്ലശ്ശേരി ഗ്രാമപഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംഘടിപ്പിച്ച സ്‌നേഹസ്പർശം
രോഗീ ബന്ധു സാന്ത്വന സംഗമം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി സ്‌നേഹ ദീപം തെളിയിച്ച്
ഉദ്ഘാടനം ചെയുന്നു. സി.എച്ച്.സി. സൂപ്രണ്ട് ഡോ.കെ.ടി.സുജ സമീപം.