പാവറട്ടി: മുല്ലശ്ശേരി ഹിന്ദു യു.പി സ്‌കൂൾ 135-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യസമിതി ചെയർപേഴ്‌സൺ ജെന്നി ജോസഫ് അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി എൻ.വി. ബീന റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.എസ്.എസ് സ്‌കോളർഷിപ്പ് വിജയികളായ എൻ.എ. അതുല്യ, എം.ആർ. മീര എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. സ്‌കൂൾ കൈയെഴുത്ത് മാസികയുടെ പ്രകാശനം ജെന്നി ജോസഫ് നിർവഹിച്ചു. പ്രധാന അദ്ധ്യാപിക ഷൈജ സൂസൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രൻ, വാർഡ് അംഗം ബബിത ലിജോ, ഒ.എസ്.എ പ്രസിഡന്റ് ടി.കെ. സ്മിതേഷ്, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ഷൈജൻ നമ്പനത്ത് സമ്മാനദാനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.