തിരുവില്വാമല: കുത്താമ്പുള്ളി പഴശ്ശിരാജ സ്‌കൂളിൽ ശാസ്ത്ര കലാമേളയും അദ്ധ്യാപക രക്ഷാകർതൃ സംഗമവും ഇന്ന് രാവിലെ 10.30ന് സ്‌കൂളിൽ നടക്കും. യു.ആർ. പ്രദീപ് എം.എൽ.എ മുഖ്യാഥിതിയായി പങ്കെടുക്കും. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി, ഫുട്‌ബാൾ താരം വിക്ടർ മഞ്ഞില, സ്‌കൂൾ ചെയർമാൻ മാനേജർ ശിവൻ നമ്പീശൻ, മാനേജർ രാമദാസ് കോട്ടയിൽ, പ്രിൻസിപ്പൽ ജീസൻ സണ്ണി തുടങ്ങിയവർ സംബന്ധിക്കും.