ചെറുതുരുത്തി: ഭാരതപ്പുഴയ്ക്ക് കുറുകെ കൊച്ചിൻ പാലത്തിന് സമീപം നിർമ്മിച്ച തടയണയുടെ സംരക്ഷണ ഭിത്തിയിൽ വിള്ളൽ. അടിഭാഗത്തെ മണ്ണൊഴുകി പോയി ദുർബലപ്പെട്ടതാണ് ജലശോഷണത്തിന് കാരണമായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. തടയണ തകർന്നെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് വിവരം. അഡീഷണൽ ഇറിഗേഷൻ വകുപ്പ് എൻജിനിയറോട് സ്ഥലപരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ടു സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു