തൃശൂർ: സാമൂഹിക, സാമുദായിക, സാംസ്കാരിക, വിദ്യാഭ്യാസ, വികസന മേഖലകളിൽ ഒരു പത്രത്തിന് അതീതമായ പങ്ക് വഹിച്ച കേരളകൗമുദി എല്ലാക്കാലത്തും യുവാക്കൾക്ക് അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേരളകൗമുദി റീഡേഴ്‌സ് ക്ലബ്ബിൻ്റെ മികച്ച മേയർക്കുള്ള പുരസ്കാരം രാജൻ ജെ. പല്ലന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ പൊതുജീവിതത്തിൽ വലിയ പിന്തുണ കേരളകൗമുദി നൽകിയിട്ടുണ്ട്. പത്രാധിപർ കെ. സുകുമാരൻ മുതൽ പിന്നീടുളള തലമുറകളുമായും ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ..