ചേർപ്പ്: പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടി തായംകുളങ്ങര തൈപ്പൂയ്യ മഹോത്സവം ആഘോഷ നിർഭരം. ക്ഷേത്രത്തിൽ അഭിഷേകങ്ങൾ, പറനിറയ്ക്കൽ, തായം കുളങ്ങര കാവടി സമാജം, ബാലസംഘം കാവടി സമാജം, പടിഞ്ഞാറെ പെരുമ്പിള്ളിശേരി കാവടി സമാജം, ഊരകം ശ്രീ നാരായണ കാവടി സമാജം ,ചേർപ്പ് കാവടി സമാജം തുടങ്ങിയ സംഘങ്ങളുടെ കാവടിയാട്ടം, രഥം, 3 ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം എന്നിവയുണ്ടായിരുന്നു.