ചേർപ്പ്: തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ വിദ്യാ സരസ്വതി അർച്ചന ആരംഭിച്ചു. വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള മൂന്ന് ദിവസം നീളുന്ന വിദ്യാ സരസ്വതി അർച്ചന ദേവസ്വം പ്രസിഡന്റ് മുല്ലനേഴി ശിവദാസൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കിഴക്കേടം മാധവൻ നമ്പൂതിരിയാണ് ആചാര്യൻ. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ ഏഴര വരെയാണ് അർച്ചന. ഞായറാഴ്ച സമാപിക്കും.