പാവറട്ടി: കാര്യക്ഷമമായ സേവനം സഹകരണ ബാങ്കുകൾ ഉറപ്പു വരുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മൾട്ടി പർപ്പസ് സഹകരണ സംഘം പുവ്വത്തുരിൽ നിർമ്മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് പി.കെ. രാജൻ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി വനിതാനിധി ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ലോക്കർ ഉദ്ഘാടനവും കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ജോസഫ് ചാലിശ്ശേരി മഹാത്മ സഹകരണ ലൈബ്രറി ഉദ്ഘാടനവും നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെന്നി ജോസഫ് ഉപഹാര സമർപ്പണം നടത്തി. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക ഡെപ്പോസിറ്റ് സ്വീകരിച്ചു. സംഘം സെക്രട്ടറി പ്രവിത സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. വത്സല, എ.പി. ബെന്നി, പി.കെ. പത്മിനി ടീച്ചർ, ജനപ്രതിനിധികളായ ബിജു കുരിയാക്കോട്ട്, സി.എഫ്. രാജൻ, അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ. സത്യഭാമ, ഒ. അബ്ദുൾ റഹിമാൻ കുട്ടി, എം.കെ. അബ്ദുൾ സലാം, വി.ജി. അശോകൻ, സി.വി. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡന്റ് ഷാജഹാൻ പെരുവല്ലൂർ സ്വാഗതവും ഭരണ സമിതി അംഗം എം.ടി. ഉമ്മർ സലിം നന്ദിയും പറഞ്ഞു.