വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്നിച്ച് വടക്കാഞ്ചേരി വിഭാഗം സംസ്ഥാന പാതയിൽ വടക്കാഞ്ചേരി പൂരക്കമ്മിറ്റി ഓഫീസിനു മുന്നിൽ ഉയർത്തുന്ന കാഴ്ചപ്പന്തലിന് കാൽനാട്ടി. വടക്കാഞ്ചേരി ദേശം രക്ഷാധികാരി ഡോ. ടി.എ. സുന്ദർ മേനോൻ, പ്രവാസി വ്യവസായി വിജയകുമാർ മേനോൻ, പൂരക്കമ്മിറ്റി ഭാരവാഹികളായ ടി.ജി. അശോകൻ, എം.എസ്. നാരായണൻ, വൈശാഖ് നാരായണസ്വാമി, പി.എൻ. ഗോകുലൻ, പൂരം ചീഫ് കോ- ഓർഡിനേറ്റർ സി.എ. ശങ്കരൻ കുട്ടി എന്നിവർ പങ്കെടുത്തു.