s-n-d-p
തെക്കുംകര ശ്രീ ധർമ്മ പരിപാലനയോഗം വക ശ്രീ കുമാരേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിലെ കാവടി ആഘോഷം

കോണത്തുകുന്ന് : തെക്കുംകര ശ്രീ ധർമ്മ പരിപാലന യോഗം വക ശ്രീ കുമാരേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് സമാപനം. ഫെബ്രുവരി മൂന്നിന് വിവിധ ചടങ്ങുകളോടെ ആരംഭിച്ച മഹോത്സവം വിവിധ ദിവസങ്ങളിലായി ഗണപതി ഹവനം, വിശേഷാൽ ത്രികാല പൂജ, ദീപാരാധന, അത്താഴ പൂജ, വിശേഷാൽ പൂജ, ദേവിയുടെ പ്രതിഷ്ഠാ ദിനം, പ്രദീപ് ആറാട്ടുപുഴ അവതരിപ്പിച്ച ഓട്ടൻ തുള്ളൽ. അഭിഷേകം, പലപ്രകുന്ന് യംഗ്‌മെൻസ് അസോസിയേഷന്റെ യുവ താരങ്ങൾ അവതരിപ്പിച്ച നൃത്തസന്ധ്യ, തുടർന്ന് തിരുവാതിരക്കളി. തൈപ്പൂയ മഹോത്സവ ദിവസമായ ഇന്നലെ നെടുങ്ങണം പുഞ്ചപറമ്പിൽ നടരാജന്റെ വസതിയിൽ നിന്നും കോവിൽ കാവടി പുറപ്പെട്ട് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന് അഭിഷേകം നടത്തിയതോടെ മറ്റു അഭിഷേകങ്ങളും ആരംഭിച്ചു . രാവിലെ 10.30 മുതൽ 2.30 വരെ വിവിധ ദേശക്കാരുടെ കവടിയാട്ടവും നടന്നു. രാവിലെ 8.30 മുതൽ 10.30വരെയും, വൈകിട്ട് 3.30 മുതൽ 6.30 വരെയും വെളുപ്പിന് 3 മണി മുതൽ 6 മണി വരെയും ആന ഉത്സവം ഉണ്ടായിരുന്നു . രാത്രി അത്താഴ പൂജക്ക് ശേഷം 11 മണി മുതൽ പുലർച്ചെ 2.30 വരെ ഭസ്മക്കാവടിയാട്ടവും നടന്നു. ക്ഷേത്രം തന്ത്രി ഡോ .ടി. എസ്. വിജയൻ (ഗുരു പദം )ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.