ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒ.പി പ്രവർത്തനം ആരംഭിച്ചു. നഗരസഭയും ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്ബും ചേർന്നാണ് ഒ.പി സൗകര്യം ഒരുക്കിയത്. ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ചടങ്ങിൽ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ബാലസുബ്രഹ്മണ്യൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി സദാനന്ദൻ, ക്ലബ് പ്രസിഡന്റ് എം.എൻ. അഖിലേശൻ, വികസന കാര്യ കമ്മിറ്റി ചെർപേഴ്‌സൺ ഗീത സാബു, സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, ജിജി ആർ. ഡേവിസ് കോനൂപറമ്പൻ, റോട്ടറി ക്ലബ് സെക്രട്ടറി സന്ദീപ് വി.എസ് തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.