ചാവക്കാട്: കുണ്ടലിയൂർ പുളിക്കക്കടവ് ചക്കാണ്ടൻ ശ്രീരുധിരമാല ഭഗവതി ഭദ്രകാളി ഗുരുമുത്തപ്പൻ ക്ഷേത്ര മഹോത്സവം ഇന്നും നാളെയും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് വൈകീട്ട് ആറ് മുതൽ അഷ്ടനാഗക്കളം ഉണ്ടാകും. നാളെ അഴിക്കോട് ശ്രീനിവാസൻ തന്ത്രിയുടെയും, ക്ഷേത്രം മേൽശാന്തി പി.ആർ. രാജു ശാന്തിയുടെയും കാർമികത്വത്തിൽ രാവിലെ മുതൽ ഗണപതിഹവനം, ശുദ്ധികലശം, കലശപൂജ, ഒമ്പതിന് കാഴ്ചശീവേലി, 11 മുതൽ കലശാഭിഷേകം, നടയ്ക്കൽ പറയെടുപ്പ്, ഉച്ചപൂജ തുടർന്ന് അന്നദാനം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് പനയംകുളങ്ങര ക്ഷേത്ര സന്നിധിയിൽ നിന്ന് പൂരം എഴുന്നള്ളിപ്പ്, സന്ധ്യക്ക് ആറിന് ദീപാരാധന, കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ് തുടർന്ന് വർണ്ണ മഴ, രാത്രി എട്ടിന് അത്താഴപൂജ, രാത്രി 10.30ന് തായമ്പക, പുലർച്ച രണ്ടിന് പൂരം എഴുന്നള്ളിപ്പിന് ശേഷം ഗുരുതി തർപ്പണം തുടർന്ന് മംഗള പൂജയോടു കൂടി ഉത്സവത്തിന് സമാപനം കുറിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.