തൃശൂർ: മതേതരത്വം വെല്ലുവിളിക്കപ്പെടുകയും ഗാന്ധിനിന്ദ വർദ്ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവർഷത്തിൽ, പുതുതലമുറയുടെ മനസിൽ ഗാന്ധിചിന്ത ജ്വലിപ്പിച്ചു നിറുത്താൻ ഇതാവശ്യമാണ്.

ഗാന്ധിവധത്തിന്റെ ചിത്രം ഉപയോഗിച്ച സംസ്ഥാന ബഡ്ജറ്റിൽ ഗാന്ധി ദർശനങ്ങളുടെ പ്രചരണത്തിനായി തുകയൊന്നും അനുവദിക്കാത്തതിൽ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം. സി ദിലീപ് കുമാർ അദ്ധ്യക്ഷനായി. ഡോ. നെടുമ്പന അനിൽ, എം.എസ് ഗണേശൻ, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ഡോ. പി.വി പുഷ്പജ, വി.എസ് ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു...