udgadanam
പുനര്‍ നിര്‍മ്മിച്ച ബണ്ടിന്റെ ഉദ്ഘാടനം മന്ത്രി രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു.

നെല്ലായി: ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ ഉപയോഗിച്ച് പുനർനിർമ്മിച്ച നെല്ലായി തൂപ്പൻകാവ് ബണ്ടിന്റെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. നെൽസൺ, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ, പി.വി. കുമാരൻ, കെ.എ. ജയശ്രീ, രാജൻ കരവട്ട്, വനജ ജയൻ, ഇ.കെ. അനൂപ്, പി.കെ. പ്രശാന്ത്, ആർ. ഉണ്ണിക്കൃഷ്ണൻ, നാരായണൻ വടുതല സെക്രട്ടറി കെ.ജി. തിലകൻ എന്നിവർ പസംഗിച്ചു. കഴിഞ്ഞ പ്രളയത്തിൽ തകർന്നതാണ് ബണ്ട്.