kavadiyattoam
ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം കുമാരമംഗലം സമുദായം ക്ഷേത്രത്തിലെ തൈപ്പൂയം മഹോത്സവത്തോടനുബന്ധിച്ച് രാവിലെ നടന്ന കാവടിയാഘോഷം

കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം കുമാരമംഗലം സമുദായം ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. രാവിലെ നടന്ന കാവടിയാഘോഷത്തിൽ നാഗസ്വരം, ശിങ്കാരിമേളം, ബാൻഡ് മേളം എന്നിവയോടെ മൂന്നു സെറ്റുകളുടെ പൂക്കാവടിയും, പീലിക്കാവടിയും വർണ്ണക്കാഴ്ചകളൊരുക്കി. വൈകീട്ട് ഏഴ് ആനകൾ അണിനിരന്ന പകൽപ്പൂരം, രാത്രി കാവടിയാട്ടം എന്നിവ നടന്നു.