എരുമപ്പെട്ടി: കർഷകർക്ക് സ്ഥിരം വരുമാനം ലഭിക്കുന്ന വിധത്തിൽ കാർഷിക മേഖലയെ മാറ്റിയെടുക്കാൻ സർക്കാരുകൾക്ക് കഴിയണമെന്ന് രമ്യ ഹരിദാസ് എം.പി. കേരള പ്രദേശ് കിസാൻ കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. എരുമപ്പെട്ടി നെല്ലുവായിൽ നടന്ന സമ്മേളനത്തിന് കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. വിനയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ബാലൻ മാസ്റ്റർ, രവി പോലുവളപ്പിൽ, ടി.കെ. ദേവസി, ടി.കെ. ശിവശങ്കരൻ, വി.കെ. രഘു സ്വാമി, അമ്പലപ്പാട്ട് മണികണ്ഠൻ, വി. കേശവൻ, കെ. ജയശങ്കർ, കല്യാണി എസ്. നായർ, എം.കെ. ജോസ്, പി.എസ്. മോഹനൻ, പി.ടി. സുരേന്ദ്രൻ, സുരേഷ് മമ്പറമ്പിൽ സംസാരിച്ചു.