crime
സാമൂഹിക വിരുദ്ധർ കത്തിച്ച പ്രശോഭ് പുതുക്കാട്ടിലിന്റെ ടയർ പഞ്ചർ മൊബൈൽ വാൻ

കോണത്തുകുന്ന് : യുവമോർച്ച കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സെക്രട്ടറി പ്രശോഭ് പുതുക്കാട്ടിലിന്റെ ഉടമസ്ഥതയിലുള്ള ടയർ പഞ്ചർ മൊബൈൽ വാൻ സാമൂഹിക വിരുദ്ധർ കത്തിച്ച നിലയിൽ. കോണത്തുകുന്ന് - കൊടക്കപ്പറമ്പ് പെട്രോൾ പമ്പിന് സമീപം നിറുത്തിയിട്ടിരുന്ന വാനാണ് സാമൂഹിക വിരുദ്ധർ കത്തിച്ചത്. വർഷങ്ങളായി ഗിരീഷ് ടയർ പഞ്ചർ എന്ന സ്ഥാപനം നടത്തി വരുകയാണ് പ്രശോഭ് പുതുക്കാട്ടിൽ.

കോണത്തുകുന്ന് ഭാഗത്തേക്ക്‌ സാമൂഹിക വിരുദ്ധരുടെ നുഴഞ്ഞു കയറ്റം ഈ മേഖലയുടെ സമാധാന അന്തരീഷം തകർക്കുമോയെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. കൊടുങ്ങല്ലൂരിലെ ആക്രമണ പരമ്പരകളുടെ തുടർച്ചയാണ് വാൻ കത്തിക്കലിലൂടെ ഉണ്ടായിട്ടുള്ളതെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. ബി.ഡി.ജെ.എസ് നേതാക്കളായ അനീഷ് പി. കടവിൽ, സിൽവർ പൂവ്വത്തുംകടവിൽ, രവി ആൽക്കത്തറ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.