എയ്യാൽ : എയ്യാൽ ശ്രീനാരായണ ഗുരുദേവ മന്ദിര പുനരുദ്ധാരണ ഉദ്‌ഘാടനവും ഗുരുദേവ വിഗ്രഹ പുനഃപ്രതിഷ്ഠയും കൊച്ചുസ്വാമി അനുസ്മരണവും 16, 17 തീയതികളിൽ നടക്കും. എയ്യാൽ ശ്രീ സുബ്രഹ്മണ്യ സ്വാമി കോവിലിന്റെ സ്ഥാപക ആചാര്യനും ബ്രഹ്മചാരിയും ഗുരുദേവ ശിഷ്യനുമായിരുന്ന കൊച്ചുസ്വാമിയുടെ 30ാം ചരമ വാർഷികവും അനുസ്മരണവും 16 ന് രാവിലെ 10 ന് ആചരിക്കും. 17 ന് വൈകിട്ട് 3ന് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഗുരുദേവ വിഗ്രഹ പുനഃപ്രതിഷ്ഠ നിർവഹിക്കും. പുനർനിർമ്മാണം നടത്തിയ ഗുരുമന്ദിരത്തിന്റെ ഉദ്‌ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് നിർവഹിക്കും. ഡെപ്യൂട്ടി കളക്ടർ എം.ബി ഗിരീഷ് മുഖ്യാഥിതിയാകും. അഡ്വ. എ.വി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. അനീഷ് എയ്യാൽ അനുസ്മരണവും നടത്തും...