കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കടയിൽ ഒരു വീട്ടിലെ അച്ഛനും അമ്മയും രണ്ട് മക്കളുമടക്കം നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (40), പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ നയന (17), നാലാം ക്ലാസ് വിദ്യാർത്ഥി നീരജ് (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.

മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, കൗൺസിലർ കവിതാ മധു തുടങ്ങിയവരും സംഭവമറിഞ്ഞെത്തി. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് നാല് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മക്കളും ജനൽക്കമ്പികളിലും വിനോദ് ഹാളിലുമാണ് തൂങ്ങിയിരുന്നത്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.