കൊടുങ്ങല്ലൂർ: ഐ.ആർ കൃഷ്ണൻ മാസ്റ്റർ ചരമ വാർഷികാചരണവും ഐ.ആർ കൃഷ്ണൻ മേത്തല ഫൗണ്ടേഷൻ്റെ അവാർഡ് സമർപ്പണവും അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ആർ കൃഷ്ണൻ സ്മാരക അവാർഡ് ജേതാവ് മാണിയംകുളം കെ. സുബ്രന് കവി എസ്. രമേശൻ പുരസ്കാരവും മൊമെൻ്റോയും സമ്മാനിച്ചു. സാഹിത്യകാരനും, ഫൗണ്ടേഷൻ ചെയർമാനുമായ പൂയ്യപ്പിള്ളി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണൻ മാസ്റ്ററുടെ "ആറ് നീന്തി കടന്ന അന്ധകുമാരൻ " എന്ന പുസ്തകത്തിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ, ഉഷാദേവി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സിപ്പി പള്ളിപ്പുറം അവാർഡ് കൃതി അവലോകനം നടത്തി.

മുരളീധരൻ ആനാപ്പുഴ കൃഷ്ണൻ മാസ്റ്ററുടെ പുസ്തകം പരിചയപ്പെടുത്തി. മുൻ നഗരസഭാ ചെയർമാൻ സി.സി വിപിൻചന്ദ്രൻ, അവാർഡ് ജേതാവ് കെ. സുബ്രൻ, കവി സെബാസ്റ്റ്യൻ, ഫൗണ്ടേഷൻ സെക്രട്ടറി ടി.കെ ഗംഗാധരൻ, ഉഷാദേവി മാരായിൽ എന്നിവർ സംസാരിച്ചു.