gvr-mla-kamal
കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ചലചിത്ര അക്കാഡമി ചെയർമാൻ കമൽ നിർവഹിക്കുന്നു

ഗുരുവായൂർ: നാം നമ്മുടെ നാട്ടിൽ പ്രവാസികളായിപ്പോകുന്ന അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ചലചിത്ര അക്കാഡമി ചെയർമാൻ കമൽ. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ എഴുതിയ 'പ്രവാസം-ഓർമ, എഴുത്ത്' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം തരം പൗരന്മാരെ ഫാസിസ്റ്റ് ഭരണകൂടം സൃഷ്ടിക്കുകയാണെന്നും കമൽ പറഞ്ഞു. നടൻ ഇർഷാദ് ആദ്യ പ്രതി ഏറ്റുവാങ്ങി. മുൻ നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാക്കശേരി പുസ്തക പരിചയം നടത്തി. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, ചിത്രകാരൻ ഗായത്രി, കുട്ടി എടക്കഴിയൂർ, ജി.കെ പ്രകാശൻ, സി.കെ. വേണു, സജീവൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു...