പാവറട്ടി: എൺപതിന്റെ നിറവിൽ എത്തിയ പറയക്കാട് ശാഖ നിയുക്ത പ്രസിഡന്റ് കരുമത്തിൽ വിശ്വനാഥനെ എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ നേതൃത്വത്തിൽ ആദരിച്ചു. ആദരണീയം പരിപാടി ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. ബോർഡ് അംഗം എ.എസ്. വിമലാനന്ദൻ മാസ്റ്റർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ, കൗൺസിലർമാരായ കെ.കെ. രാജൻ, കെ.ജി. ശരവണൻ, ചതയം കലാവേദി കൺവീനർ ഷീന സുനീവ്, ശാഖാ സെക്രട്ടറി സുഭാഷ്, യൂണിയൻ കമ്മിറ്റി മെമ്പർ ശാന്തകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ചതയം കലാവേദിയുടെ ആഭിമുഖ്യത്തിൽ ശംഭു മാസ്റ്റർ, ഷീബ ടീച്ചർ, ഷീന സുനീവ് എന്നിവരുടെ നേതൃത്വത്തിൽ വാദ്യ ഘോഷങ്ങളോടെ ഗുരുദേവ കീർത്തനാലാപങ്ങൾ നടന്നു. കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും അയൽവാസികളും അടക്കം നൂറുകണക്കിന് പേർ വിശ്വനാഥന് ആശംസകൾ അർപ്പിക്കാനെത്തി. എല്ലാവർക്കും പിറന്നാൾ സദ്യയും മദുര പലഹാരങ്ങളും പ്രസാദ വിതരണവും കുടുംബാഗങ്ങൾ നൽകി.