വടക്കാഞ്ചേരി: ഉത്സവങ്ങൾ മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന കേന്ദ്രങ്ങളായി മാറണമെന്ന് ഗവ. ചീഫ് വിപ്പ് കെ. രാജൻ. ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഈ മാസം 14 മുതൽ മാർച്ച് ഒന്ന് വരെ വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനത്തിന്റ കൊടിയേറ്റ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രദർശന കമ്മിറ്റി ചെയർപേഴ്സനും നഗരസഭാ അദ്ധ്യക്ഷയുമായ ശിവപ്രിയ സന്തോഷ് അദ്ധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ, എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ, പി.ആർ. അരവിന്ദാക്ഷൻ, അജിത്കുമാർ മല്ലയ്യ, സി.എ. ശങ്കരൻ കുട്ടി എന്നിവർ പങ്കെടുത്തു.