വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് കുമരനെല്ലൂർ ദേശം ക്ഷേത്രപരിസരത്ത് നിർമ്മിക്കുന്ന കാഴ്ചപ്പന്തലിന് കാൽനാട്ടി. ദേശക്കമ്മറ്റി പ്രസിഡന്റ് എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ വർഷങ്ങളായി പൂരത്തിന്റെ കാഴ്ചപ്പന്തൽ ഒരുക്കുന്ന എം.എ. യൂസഫിനെ ആദരിച്ചു. പൂരം ചീഫ് കോ- ഓർഡിനേറ്റർ സി.എ. ശങ്കരൻ കുട്ടി, എം.എസ്. നാരായണൻ, പി.എൻ. ഗോകുലൻ, അജിത്കുമാർ മല്ലയ്യ, കെ.പി. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.