കൊടുങ്ങല്ലൂർ: ഗോവിന്ദ് പൻസാരെയുടെ രക്തസാക്ഷി ദിനത്തോനുബന്ധിച്ച് 20ന് കൊടുങ്ങല്ലൂരിൽ പ്രതിഷേധ ജ്വാല തെളിക്കും. ചേരമാൻ ജുമാ മസ്ജിദ് മുതൽ വടക്കേനട വരെയാണ് പ്രതിഷേധ ജ്വാല അണിനിരക്കുക. വൈകീട്ട് 5ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന പൊതുസമ്മേളനം ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം ചെയ്യും. അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ, കെ.വി വസന്തകുമാർ, പി.പി സുഭാഷ്, സി.സി വിപിൻചന്ദ്രൻ എന്നിവർ പ്രസംഗിക്കും. സി.പി.ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായുള്ള സംഘടനാ സമിതിയുടെ രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഡോ. പി.എ. മുഹമ്മദ് സഈദ്, കെ.വി വസന്തകുമാർ, കെ.ജി ശിവാനന്ദൻ, പി.പി സുഭാഷ്, സി.സി വിപിൻചന്ദ്രൻ, എം.എൻ രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.