കൊടുങ്ങല്ലൂർ: ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് കമ്മിറ്റി ശ്രീകുരുംബ ഭഗവതി ക്ഷേത്ര സന്നിധിയിൽ നടത്തിയ വിദ്യാഗോപാല മന്ത്രാർച്ചനയിലും മാതൃപൂജയിലും നൂറ് കണക്കിന് പേർ പങ്കുകൊണ്ടു. സമിതി ജില്ലാ സെക്രട്ടറി പി.ആർ ഉണ്ണി ദീപ പ്രോജ്വലനം നടത്തി. ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യജ്ഞാചാര്യൻ പ്രസന്നൻ അടികൾ വിദ്യാഗോപാല മന്ത്രാർച്ചന ചൊല്ലി കൊടുത്തു. അർച്ചനയ്ക്കു ശേഷം സാരസ്വത ചൂർണ്ണം- പ്രസാദം എന്നിവ വിതരണം ചെയ്തു. യജ്ഞത്തിന് എ.പി വേണുഗോപാൽ, സി.എം ശശീന്ദ്രൻ, ജീവൻ നാലു മാക്കൽ, സിനി ടീച്ചർ, ദിലീപ് ഖാദി, വെങ്കിടേശ്വര പ്രഭു, ദിലീപ് ബാല ഗണേശ്വരപുരം, പ്രസിജീവൻ, ഡോ. ആശാലത , രാജേഷ്, കെ.എസ് ശങ്കരനാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി...