കൊടുങ്ങല്ലൂർ: വുമൻസ് വേവ് എഗൈൻസ്റ്റ് ഫാസിസം സ്ത്രീകളുടെ കൂട്ടായ്മ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ഡോ. അമൽ സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ ഖദീജാബി അദ്ധ്യക്ഷത വഹിച്ചു. സബിത ടീച്ചർ, സൽമ സലാം, നെജു ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. മതിലകം കളരിപറമ്പ് ഗ്രാമീണ വായനശാലയും ആർട്സ് ഒഫ് കളരി പറമ്പും ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഭരണ ഭീകരതയ്ക്കെതിരെയും ബഹുജന വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. എം.ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ രചിച്ച "ഈ ചിരിയൊടുക്കിയതാര് " എന്ന പുസ്തകത്തിന്റെ പ്രകാശനം ടി.കെ മീരാഭായിക്ക് നൽകി എം.ബി രാജേഷ് നിർവഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ. മാധവൻകുട്ടി, പ്രമോദ് രാമൻ, ഇ.ജി സുരേന്ദ്രൻ, ഇ.കെ ബിജു, സി.എം ജുഗുനു, പി.ജെ നാസർ, കെ.വി മനോഹരൻ, എന്നിവർ സംസാരിച്ചു. തുടർന്ന് സുധീഷ് അമ്മ വീട് രചനയും സംവിധാനവും നിർവഹിച്ച മുംബയ് എന്ന നാടകവും അരങ്ങേറി...