ചിറക്കൽ: സ്വാമി ബോധാനന്ദയുടെ 138-ാമത് ജയന്തി ആഘോഷം ജന്മനാടായ ചിറക്കൽ കുറുമ്പിലാവിൽ നടന്നു. സ്വാമി ബോധാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷ സമ്മേളനം എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റ് അനിതാ പ്രസന്നൻ നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഇ.കെ രമേശന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി രഘുനന്ദനൻ തറയിൽ ആമുഖ പ്രസംഗവും തൃപ്രയാർ കപിലാശ്രമത്തിലെ സ്വാമി തേസജ്വരൂപാനന്ദ മുഖ്യ പ്രഭാഷണവും നടത്തി. യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഓർഗനൈസേഷൻ പ്രസിഡന്റ് വി.കെ മുഹമ്മദ് മുഖ്യാതിഥിയായി. ഗുരുദേവചരിതം കഥകളി അരങ്ങിലെത്തിച്ച ഏങ്ങൂർ സദാനന്ദനെ ആദരിച്ചു. ഇരിങ്ങാലക്കുട എസ്.എൻ ക്ളബ്ബ് പ്രസിഡന്റ് ഇ.പി സഹദേവൻ, ബൈജു രാജൻ, ഇ.ജി രവീന്ദ്രനാഥൻ എന്നിവർ സംസാരിച്ചു. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മയിൽ കൂട്ടായ്മ, ദിവ്യശ്രീ ബോധാനന്ദ സ്വാമികളെ പുതുതലമുറയ്ക്ക് പരിചിതമാക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പവർ പോയന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു. പ്രസന്റേഷന് ധന്യ ബൻസിലാൽ, ഗൗരി, പ്രാർത്ഥന എന്നിവർ നേതൃത്വം നൽകി. തിരുവാതിരക്കളി, നാടൻ പാട്ട് ആലാപനം, മഹാപ്രസാദ വിതരണം എന്നിവയും നടന്നു....