കൊടകര: മത്സ്യ മാംസ മാർക്കറ്റിലെ പേപ്പർ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചു. ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു തീപിടുത്തം. മാലിന്യക്കൂമ്പാരത്തിൽ തീ പടരുന്നത് കണ്ടതോടെ, പരിസരത്തുണ്ടായിരുന്നവർ പുതുക്കാട് ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. ഇതേത്തുടർന്ന് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.'