തൃശൂർ: അവയവദാനത്തെക്കുറിച്ച് എല്ലാം അറിയാം, നിയമ നടപടികൾ മനസിലാക്കാം. www.marananantharam.com, www.marananantharam.org വെബ്‌സൈറ്റുകൾ സന്ദർശിച്ചാൽ മതി. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റായ ‘മരണാനന്തരം’ പ്രകാശനം ട്രാൻസ്‌ജെൻഡർ കവയിത്രി വിജയരാജ മല്ലിക നിർവഹിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രവീൺലാൽ അദ്ധ്യക്ഷനായി. മസ്തിഷ്‌കമരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്തവരുടെയും മെഡിക്കൽ പഠനത്തിനായി ശരീരദാനം ചെയ്തവരുടെയും നേത്രദാനം ചെയ്തവരുടെയും കുടുംബസൗഹൃദസംഗമവും കൂടിയായിരുന്നു സദസ്സ്. കോ–- ഓർഡിനേറ്റർ സുബേദാർ രാജന്റെയും ഓമനയുടെയും വിവാഹവാർഷികത്തിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് രൂപീകരിച്ച് സമർപ്പിച്ചത്. ബാലരാമൻ, ഡോ.ലോല, ഡോ.കെ.വിജയകുമാർ, ബിനോജ്, ചക്രാധരൻ, രാജൻ, വിജി ശ്രീരാജ്, സുധൻ, ആരാധനാപ്രവീൺ എന്നിവർ പ്രസംഗിച്ചു. 2012 സെപ്തംബർ 30നാണ് "മരണാനന്തരം" വെബ്സൈറ്റ് ആരംഭിച്ചത്.