തൃപ്രയാർ : വലപ്പാട് ബീച്ച് പുളിയംപുള്ളി നമ്പൂതിരി ക്ഷേത്രത്തിലെ ബ്രഹ്മവെള്ളാട്ടും തിറമഹോത്സവവും 14 മുതൽ 17 വരെ ആഘോഷിക്കും. 14 ന് രാവിലെ പുളിയംപുള്ളി നമ്പൂതിരിക്കും ദുർഗ്ഗാഭഗവതിക്കും അമൃതകുംഭജ്യോതി കൊളുത്തിയാണ് ചടങ്ങുകൾ തുടങ്ങുക. തുടർന്ന് കളം, തോറ്റംപാട്ട്. 15 ന് രാവിലെ ശീവേലി, ഉച്ചയ്ക്ക് കൂട്ടിയെഴുന്നള്ളിപ്പ്. രാത്രി നൃത്ത നൃത്ത്യങ്ങൾ, തായമ്പക. 16 നാണ് വിഷ്ണുമായസ്വാമിക്ക് ബ്രഹ്മവെള്ളാട്ടും തിറമഹോത്സവവും നടക്കുക. രാവിലെ പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം, രാത്രി 10 ന് വിഷ്ണുമായസ്വാമിയുടെ എഴുന്നള്ളിപ്പ്. ഈ സമയം തിറയാട്ടം, കാവടിയാട്ടം, പാനചാട്ടം, രാമായണവേഷങ്ങൾ എന്നിവയുണ്ടാവും. സമാപനദിനമായ 17 ന് രാവിലെ മലയോരദേവതകൾക്കും മലങ്കുറവനും കുറത്തിക്കും കളവും തോറ്റംപാട്ടും. ഉച്ചയ്ക്ക് മലനായാടി മുത്തപ്പന് രൂപക്കളത്തോടെയാണ് ഉത്സവം സമാപിക്കുക...