കൊടുങ്ങല്ലൂർ: വിവാഹ ദിനം പത്ത് വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധസഹായം നൽകി വധുവിന്റെ കുടുംബം മാതൃകയായി. കോതപറമ്പ് ചക്കോലയിൽ അഷറഫ് - ഷാജിത ദമ്പതികളുടെ മകൾ ഹന്നയും, എറണാകുളം പള്ളുരുത്തി അരീപ്പറമ്പിൽ ഇബ്രാഹിം കുട്ടി - ബീവാത്തു കുഞ്ഞി ദമ്പതികളുടെ മകൻ റഫീഖും തമ്മിലുള്ള വിവാഹച്ചടങ്ങാണ് ജീവകാരുണ്യ പ്രവർത്തനത്തിന് വേദിയായത്.

നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ ഡയാലിസിസിനുള്ള സഹായം ഏറ്റുവാങ്ങി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് തുക നൽകിയത്. ഇവിടെ പ്രതിദിനം 18 വൃക്കരോഗികൾക്കാണ് ഡയാലിസിസ് ചെയ്യുന്നത്. രോഗികളിൽ നിന്ന് ഒരു രൂപ പോലും വാങ്ങാതെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഈ വർഷം 19 ലക്ഷം രൂപയാണ് നഗരസഭ ഇതിനായി വാർഷിക പദ്ധതിയിൽ വകയിരുത്തിയത്. മാധ്യമ പ്രവർത്തകൻ നവാസ് പടുവിങ്ങലിന്റെ സഹോദരീ പുത്രിയാണ് വധു.