വടക്കാഞ്ചേരി: വിനോദസഞ്ചാര കേന്ദ്രമായ വാഴാനി ടൂറിസ്റ്റ് കേന്ദ്രത്തിൽ നാലു കോടി രൂപ ചെലവിൽ സംഗീത ജലധാര നിർമ്മിക്കുന്നു. മന്ത്രി

എ.സി. മൊയ്തീന്റെ സ്വപ്ന പദ്ധതിയാണ് വാഴാനി വിനോദസഞ്ചാര കേന്ദ്രത്തിൽ നടപ്പിലാക്കുന്നത്. മ്യൂസിക്കിനൊപ്പം ജലധാര നൃത്തം ചെയ്യുന്ന തരത്തിലാണ് സംഗീതജലധാര ഒരുക്കുന്നത്. ഡാം സ്ഥിതി ചെയ്യുന്ന തെക്കുംകര പഞ്ചായത്ത്നിവാസി കൂടിയായ മന്ത്രി ടൂറിസം മന്ത്രിയായിരിക്കെയാണ് സംഗീതജലധാര പദ്ധതി പ്രഖ്യാപിച്ചത്.

ആദ്യഘട്ട നിർമ്മാണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി ഇറിഗേഷൻ വകുപ്പും, ഡി.ടി.പി.സിയും തമ്മിൽ നിലനിന്നിരുന്ന തർക്കം മന്ത്രി എ.സി. മൊയ്തീൻ തന്നെ ഇടപ്പെട്ട് തീർപ്പാക്കി. ജലധാര പ്രവർത്തിക്കാൻ ഇലക്ട്രിസിറ്റി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണം. ഇതിനായി പ്രത്യേക അനുമതി ലഭിക്കേണ്ടതായുണ്ട്. അനുമതി ലഭിക്കാനുണ്ടായ കാലതാമസമാണ് പദ്ധതി വൈകാൻ കാരണമായത്. കളക്ടർ ഒപ്പുവയ്ക്കുന്നതോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കും.

നിലവിൽ ദിനംപ്രതി ടൂറിസ്റ്റുകൾ വന്നു കൊണ്ടിരിക്കുന്ന വാഴാനി ടൂറിസ്റ്റ് കേന്ദ്രത്തിൽ സംഗീത ജലധാര കൂടി വരുന്നതോടെ വിനോദസഞ്ചാരികളുടെ തിരക്കേറും.