കൊടുങ്ങല്ലൂർ: പൗരത്വ ബില്ലിന്റെ പേരിൽ സംഘപരിവാർ ശക്തികളും എസ്.ഡി.പി.ഐയും കൊടുങ്ങല്ലൂരിൽ അഴിച്ചു വിട്ട അക്രമപരമ്പര അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിയാത്ര നടത്തി. ഇന്ദിരാഭവനിൽ നിന്ന് ആരംഭിച്ച യാത്ര ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു. ശാന്തിയാത്രയുടെ നായകൻ പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചു കിലോമീറ്റർ താണ്ടിയ യാത്ര മേത്തല കീത്തോളി വളവിൽ സമാപിച്ചു. സമാപന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.എം മൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. വേണു വെണ്ണറ അദ്ധ്യക്ഷത വഹിച്ചു. കെ.പി സുനിൽകുമാർ, ഇ.എസ് സാബു, ഡിൽഷൻ കൊട്ടെക്കാട്ട്, വി.എം ജോണി, പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ എന്നിവർ പ്രസംഗിച്ചു.