തിരുവില്വാമല: പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ചു നടക്കുന്ന ലക്ഷാർച്ചനക്ക് തുടക്കമായി. കലാ സാംസ്‌കാരിക പരിപാടികളുടെ പ്രസിഡന്റ് എം.ബി മോഹനൻ ഉദ്ഘാടനം ചെയ്തു. ബോർഡംഗം എം.കെ ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ജി രവീന്ദ്രൻ, എം. മധു, എൽ. ജ്യോതി, പി.എ ഷീജ, പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി, എം.പി. ദിവാകരൻ, പി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നൃത്തനൃത്യങ്ങളും അരങ്ങേറി.