തൃശൂർ: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഏകജാലക സംവിധാനമായ സംസ്ഥാന ജോബ് പോർട്ടലും നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയും സംയുക്തമായി 15 ന് തൃശൂരിൽ തൊഴിൽമേള നടത്തും. എൻ.ഐ.എം.ഐ.ടി കാമ്പസിൽ നടക്കുന്ന മേളയിൽ ആയിരത്തിൽപരം ഒഴിവുകൾ നികത്തുന്നതിനായി നാൽപ്പതിൽപരം കമ്പനികൾ പങ്കെടുക്കും.
ജോബ് പോർട്ടലിലെ ജോബ് ഫെയർ ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേളയിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www. statejobportal. kerala. gov.in, എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. statejobportalkerala@gmail.com എന്ന ഇ മെയിലിലോ 7306402567 ഫോൺ നമ്പറിലോ ബന്ധപ്പെടാം.
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെയും, തൊഴിൽ ദാതാക്കളെയും സേവന ദാതാക്കളെയും ഒരു കുടക്കീഴിലെത്തിക്കുന്ന ഏകജാല സംവിധാനമായ ജോബ് പോർട്ടലിൽ തൊഴിലന്വേഷകർക്ക് സ്വന്തം വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് തൊഴിലവസരം കണ്ടെത്താനാവും. രജിസ്റ്റർ ചെയ്യുന്നവർക്ക് രാജ്യാന്തര പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ് ഇൻ-ന്റെ പ്രൊഫൈൽ സ്വന്തമാക്കാൻ സാധിക്കും. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഉള്ളവർക്ക് അത് വഴി ജോബ് പോർട്ടലിലെ സേവനം ലഭിക്കുകയും ചെയ്യും.