പരീക്ഷാ രജിസ്‌ട്രേഷൻ
തേർഡ് സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റഗുലർ (2018 സ്‌കീം) പരീക്ഷയ്ക്ക് 17 മുതൽ 26 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 28 വരെയും, 315 രൂപ സൂപ്പർഫൈനോടെ മാർച്ച് 2 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ഒന്നാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം) പരീക്ഷയ്ക്ക് 24 മുതൽ മാർച്ച് 6 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 9 വരെയും, 315 രൂപ സൂപ്പർഫൈനോടെ മാർച്ച് 12വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് കേരള മെഡിക്കൽ കോളേജിൽ നിന്നും മറ്റുള്ള മെഡിക്കൽ കോളേജുകളിലേക്കു പുനർവിന്യസിച്ച വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സെക്കൻഡ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി റഗുലർ, സപ്ലിമെന്ററി (2010 സ്‌കീം) പരീക്ഷയ്ക്ക് 11 മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 14 വരെയും, 315 രൂപ സൂപ്പർ ഫൈനോടെ 15 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.