മാള: മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിന് മാള അരവിന്ദന്റെ പേര് നൽകണമെന്ന് സി.പി.ഐ മാള ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി പി.പി സുഭാഷ്, മാള ലോക്കൽ സെക്രട്ടറി സാബു ഏരിമ്മൽ, വി.എം വത്സൻ, ബൈജു മണന്തറ, ബിജു ഉറുമീസ് എന്നിവർ സംസാരിച്ചു.