കല്ലൂർ: ആമ്പല്ലൂരിൽ നിന്നും കള്ളായി വരെയുള്ള റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്താനുള്ള പ്രവൃത്തികൾക്ക് തൃക്കൂർ പഞ്ചായത്ത് അതിർത്തിയിൽ സ്ഥലം ലഭിക്കാതിരുന്നതിന് പരിഹാരമായി. സ്ഥലം വിട്ടുനൽകാൻ റോഡിന് ഇരുവശത്തുമുള്ള ഭൂഉടമകൾ തയ്യാറാകാതിരുന്നതോടെ രാഷ്ട്രീയ ചേരിതിരിവും, ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കു നേരെയുണ്ടായ ആക്ഷേപത്തിനും ഇതോടെ പരിഹാരമായി.
ജനകീയ സമ്മർദത്തെ തുടർന്ന് തൃക്കൂർ പഞ്ചായത്ത് കാര്യാലയത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് ജനകീയ സമിതി രൂപീകരണവും സ്ഥലം വിട്ടു നൽകാൻ തീരുമാനവുമായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ അനിൽ അദ്ധ്യക്ഷയായി. ജനകീയ സമിതിയിൽ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഭുഉടമകൾ സ്ഥലം വിട്ടുനൽകാൻ ധാരണയായതോടെ ആമ്പല്ലൂർ മുതൽ കള്ളായി വരെയുള്ള റോഡിന് ശാപമോഷമാവും.
....................
തുല്യ അളവിൽ ഭൂമി എറ്റെടുക്കും
ജനപ്രതിനിധികളും സമിതി അംഗങ്ങളും ചേർന്ന് റോഡിന് ഇരുവശത്തുമുള്ള ഭൂഉടമകൾക്ക് സ്ഥലം വിട്ടുനൽകാനായി സറണ്ടർ ഫോറം വിതരണം ചെയ്തു. റോഡിന് 10 മീറ്റർ വീതി ഇല്ലാത്തിടത്ത് ഇരുവശത്തു നിന്നും തുല്യ അളവിൽ ഭൂമി എറ്റെടുക്കുവാനാണ് ധാരണ.