കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യമുയർത്തി സി.പി.എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നഗരത്തിൽ റാലിയും പൊതുസമ്മേളനവും നടത്തും. വൈകീട്ട് 4ന് ചന്തപ്പുര നഗരസഭ ടൗൺഹാൾ പരിസരത്തു നിന്നും തുടങ്ങുന്ന റാലി നഗരത്തിൽ വടക്കെ നടവഴി റിംഗ് റോഡ് ചുറ്റി കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സമാപിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം പാർട്ടി കേന്ദ്രക്കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ, ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, പി.കെ ചന്ദ്രശേഖരൻ, അമ്പാടി വേണു എന്നിവർ പ്രസംഗിക്കും. തൃശൂർ ജനനന്മ 'വിപ്ലവഗാനങ്ങളും നാടൻ പാട്ടുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാട്ടരങ്ങ് അവതരിപ്പിക്കും...