കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ മൂലംകുടം പ്രദേശത്ത് കഴിഞ്ഞ ദിവസം പരിഭ്രാന്തി പരത്തിയ നായക്ക് പേവിഷ ബാധയുള്ളതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പ്രദേശത്തെ വീടുകളിൽ വളർത്തുന്ന മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് വരെ ആരും വീടുകളിലെ പോലും മൃഗങ്ങളുമായി അടുത്തിടപഴകാൻ പാടില്ലെന്ന് ജാഗ്രതാ നിർദ്ദേശം നൽകി. വ്യാഴം രാവിലെ 10ന് മുമ്പ് വളർത്തു മൃഗങ്ങളുടെ എണ്ണം വാർഡ് മെമ്പറെ അറിയിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.