alipari-kshethra-maholsav
തിരുവത്ര ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും പൂക്കാവടി വരവ്

ചാവക്കാട്: തിരുവത്ര ആലിപ്പരി ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം തന്ത്രി ബാലചന്ദ്രൻ എമ്പ്രാന്തിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് തിരുവത്ര ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും പൂക്കാവടി, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, ശാന്തി മഠം നഗറിൽ നിന്നും ലിയോൺ പൂരാഘോഷ കമ്മിറ്റിയുടെ വിവിധ വാദ്യമേളങ്ങളോടുള്ള എഴുന്നള്ളിപ്പ് എന്നിവ ക്ഷേത്രത്തിലെത്തി. മൂന്നിന് ക്ഷേത്ര നടയിൽ നിന്ന് എഴുന്നള്ളിപ്പ്, വൈകീട്ട് അഞ്ചിന് കൂട്ടിയെഴുന്നള്ളിപ്പും ഉണ്ടായി. രാത്രിയിൽ തായമ്പക, വിവിധ ഭാഗങ്ങളിൽ നിന്ന് താലം വരവ്, തുടർന്ന് എഴുന്നള്ളിപ്പ്, കുരുതി തർപ്പണം എന്നിവ ഉണ്ടായി.