cleaning
ചാലക്കുടി നഗരചത്തിൽ നടന്ന ശൂചികരണം

ചാലക്കുടി: തിരുന്നാൾ ആഘോഷത്തിൽ രണ്ടു ലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത നഗരം മണിക്കൂറുകൾക്കം ശുചീകരിച്ച് നഗരസഭ. ഞായർ, തിങ്കൾ ദിവസങ്ങളിൽ നഗരത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കണമെന്ന ഭരണ സമിതിയുടെ നിശ്ചയദാർഢ്യമാണ് മുപ്പത്തിയെട്ട് ജീവനക്കാർ ചേർന്ന് ഫലവത്താക്കിയത്. രാവിലെ ഏഴോടെ തന്നെ കണ്ടിജന്റ് ജീവനക്കാർ നിരത്തിലിറങ്ങി.

മാസ്‌ക് ധരിച്ചെത്തിയ പുരുഷവനിതാ ജീവനക്കാർ മത്സരബുദ്ധിയോടെ തങ്ങളുടെ ദൗത്യം ഏറ്റെടുത്തു. റോഡിലുടനീളം കുന്നുകൂടിയ അവശിഷ്ടങ്ങളെല്ലാം കൃത്യമായി ഇവർ തൂത്തുവാരി ചാക്കുകളിൽ നിറച്ചു. പിന്നീട് വാഹനങ്ങളെത്തി ഇവ കൊണ്ടുപോയി.

ഉച്ചയോടെ നഗരം പഴയപടിയിലെത്തി. കഴിഞ്ഞ നാലു വർഷം വിജയകരമായി നടത്തിയ ശുചീകരണം ഇത്തവണ വിപുലമാക്കിയെന്ന് നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ പറഞ്ഞു. ഇത്തവണത്തെ തിരുന്നാളിന്റെ ജനപങ്കാളിത്തം പതിന്മടങ്ങ് വർദ്ധിച്ചിരുന്നു. ഇക്കാരണത്താൽ മാലിന്യ നീക്കത്തിനും പത്തോളം പേരെ അധികമായി ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തി.