ഇരിങ്ങാലക്കുട: കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എടക്കുളം സ്വദേശികളായ പുത്തൻവീട്ടിൽ ആനന്ദൻ മകൻ ആസ്മിൻ, ഈശ്വരമംഗലത്ത് സുരേഷ് മകൻ അഖിനീഷ് എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. നടവരമ്പ് ആണ്ടുബലി കുളങ്ങര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പട്രോളിംഗിനിടെയാണ് ഇരിങ്ങാലക്കുട എസ്.ഐ സുബിന്ത്, സി.പി.ഒമാരായ അനൂപ് ലാൽ അഭിലാഷ്, സുനിഷ്, സൈമൻ എന്നിവർ ചേർന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്...