കയ്പമംഗലം: കയ്പമംഗലത്ത് തനിച്ച് താമസിച്ചിരുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ മന്നം സ്വദേശി കളത്തിൽ അബ്ദുൾ റഷീദാണ് (75) മരിച്ചത്. ഇയാൾ ഏഴ് വർഷമായി കയ്പമംഗലം പനമ്പിക്കുന്നിൽ ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിക്കുന്നത്. ഇന്നലെ രാവിലെ പത്തോടെ ഇയാളെ പുറത്ത് കാണാതായതോടെ അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു ..