ചാലക്കുടി: മലക്കപ്പാറയിൽ കേടായി കിടന്ന കെ.എസ്.ആർ.സി ബസിൽ നിന്നും യാത്രക്കാരെ മറ്റൊരു ബസിൽ നഗരത്തിലെത്തിച്ചു. തിങ്കളാഴ്ച വൈകീട്ട് ചാലക്കുടിയിലേയ്ക്ക് പുറപ്പെട്ട വനിതാ കണ്ടക്ടറുള്ള ബസാണ് വഴിയിൽ കേടായി കിടന്നത്. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള ഭാഗത്ത് കിടന്ന ബസിൽ ഏതാനും യാത്രക്കാരുണ്ടായിരുന്നു. വിവരമറിഞ്ഞ ചാലക്കുടി സ്റ്റാൻഡിൽ നിന്നും മറ്റൊരു ബസ് പുറപ്പെട്ട് യാത്രക്കാരെ തിരിച്ചെത്തിക്കുമ്പോൾ പുലർച്ചെ ഒന്നരയായിരുന്നു.