വടക്കാഞ്ചേരി : മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് പങ്കാളിത്ത ദേശമായ കരുമത്രയിൽ ആഘോഷങ്ങൾക്ക് നാളെ തുടക്കം. വെള്ളിയാഴ്ച്ച വൈകീട്ട് ആറിന് അലങ്കാര പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം ജനറൽ കൺവീനർ ഡോ.എം. രവീന്ദ്രൻ നിർവഹിക്കും. ശനിയാഴ്ച്ച വൈകീട്ട് ആറിന് കുതിര ചമയ പ്രദർശനം ആരംഭിക്കും. രാത്രി എട്ടിന് ഗാനമേള, ഞായറാഴ്ച്ച സിനിമാ താരം ഹരീഷ് കണാരൻ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ അരങ്ങേറും. 17 ന് വൈകീട്ട് അഞ്ചിന് മങ്ങാട് തെന്നൽ അവതരിപ്പിക്കുന്ന പൂതൻ തിറ, രാത്രി എട്ടിന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. മാമാങ്ക ദിവസം ഉച്ചയ്ക്ക് ഒന്നിന് കുതിരയെഴുന്നള്ളിപ്പ് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി. വിനോദ്, സെക്രട്ടറി സുഹാസ് കല്ലിപറമ്പിൽ, ട്രഷറർ പി. സന്ദീപ് എന്നിവർ അറിയിച്ചു.