പരീക്ഷ രജിസ്ട്രേഷൻ
ഒന്നാം വർഷ എം.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 28 വരെയും, 315 രൂപ സൂപ്പർഫൈനോടെ മാർച്ച് 4 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ഒന്നാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം, 2011 പ്രവേശനക്കാർക്കു മാത്രം) പരീക്ഷയ്ക്ക് 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 15 വരെയും 315 രൂപ സൂപ്പർഫൈനോടെ 17 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
മൂന്നാം വർഷ ബി.എസ് സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അവസാന വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു